Wednesday, March 7, 2012

മഴപ്പകല്‍

അന്ന് ഒരു  ഡിസംബര്‍ ആറിന്‌,
ഗുല്‍മോഹറിന്റെ വിളറിയ തണുപ്പില്‍
പ്രണയത്തെ നേരത്തേപുകച്ചു കെടുത്തി.      
ഇനി കുറച്ചു വിപ്ലവ തുപ്പല്‍ തെറിപ്പിക്കട്ടെ  -
അങ്ങനെ നടന്നു നടന്നു  ബാബറിമസ്ജിദും കടന്നു    ,
ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്മെന്റലേക്ക്
അവിടുത്തെ  ഇരുണ്ട മൂലയില്‍ വച്ച്
ഒരു ചുവന്ന  കൊടി കവിളില്‍ നാട്ടി
ഹിന്ദു മുസ്ലീം നിശ്വാസങ്ങള്‍ക്ക്
ഒരേ ചൂടും ഈര്‍പ്പവുമാണെന്ന്  തെളിയിക്കപ്പെട്ടു ..!

    വീണ്ടും ഡിസംബറിനു വേണ്ടി കാത്തു നിന്നില്ല
ഇടനാഴിയിലെ നിഴലുകള്‍ ഉന്മത്തരാവുകയും ,
ആസിഡ്‌ കുപ്പികള്‍ നിറഞ്ഞൊഴുകുകയും ,
ഡിസ്സക്ഷന്‍ ടേബിളില്‍ "സില്‍ക്ക്"തവളകള്‍ സെക്സിയായും മയങ്ങി .
കിഴക്ക് പാത്തുമ്മയുടെ ആട് പലവട്ടം കരഞ്ഞു
മരങ്ങള്‍ ,വിത്തുകള്‍ പൊഴിച്ച് കൊണ്ടും .
അഴുക്ക് ചാലില്‍ ഒഴുകുന്ന ബീജങ്ങള്‍,
ആരുടെയും ഉദരത്തിനായും  കാത്തില്ല .
കമലയുടെ കാല്പനികത തീണ്ടാത്ത ,
വിഭ്രമങ്ങള്‍ പുരളാത്ത ,
രതിയുടെ കഷായം മണക്കാത്ത,
ഇനിയും വയസ്സറിയിച്ചിട്ടില്ലാത്ത
ആ ഒരു കവിത ...
എന്നാണ് ...
   ... കാലമേറെയായ്‌...
 ഞാന്‍ കാത്തിരിക്കുന്നു ...!!!!

3 comments:

Eshak Abdulla said...

"കാലമേറെയായ്‌...
ഞാന്‍ കാത്തിരിക്കുന്നു ..."

കവിത വളരെ മനോഹരമായിരിക്കുന്നു ...ഒരു ബുദ്ധിജീവി ടച്ച്‌ ......ഇനിയും ഇതുപോല നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

ദിലീപ് കുമാര്‍ കെ ജി said...
This comment has been removed by the author.
ദിലീപ് കുമാര്‍ കെ ജി said...
This comment has been removed by the author.