Saturday, June 18, 2011

നീ ഞാന്‍


 (പ്രണയം ,വാക്കുകള്‍ക്കതീതം .എത്ര പറഞ്ഞാലും തീരാത്തത്ര ,ചിലപ്പോള്‍ ഒരു മഴപെയ്യുന്ന,മഞ്ഞു പൊഴിയുന്നത്ര ഹൃദ്യം .ചിലപ്പോളൊക്കെ പ്രണയത്തിന്റെ ലോകത്തില്‍ പറക്കാത്തവരാരുണ്ട് .ഒരു സ്വപ്ന പ്രണയത്തിലാണ് ഞാനും ) 
 

മിഴികള്‍ താനെ തുറക്കില്ല
സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീണെങ്കിലോ
മഴയില്‍ നിറഞ്ഞു മുഴുകില്ല
ആത്മാവ് തിരികെ വന്നില്ലെങ്കിലോ
മൊഴികള്‍ കനിവോടെ ഉതിരില്ല
നിനവുകള്‍ പാളിയെങ്കിലോ
വീശും കാറ്റില്‍ മയങ്ങില്ല
അത്രയും നേരമെന്‍ പ്രണയം,
വിസ്മൃതിയില്‍ അമരില്ലയോ
ഒരു തുള്ളി നീര്‍ അടരുകില്ല  എന്‍ -
കരിമഷി എഴുതിയ പ്രണയം പടരുമെങ്കില്‍ 
നിലാവില്‍ അലിഞ്ഞു തീരില്ല
നിന്റെ ലഹരിയില്‍ ഞാന്‍ മുഴുകണ്ടയോ
മൌനം ചിറകു വിടര്‍ത്തില്ല  
പ്രണയത്തിന്‍ തൂവല്‍ പൊഴിഞ്ഞെങ്കിലോ
കവിത ഏതും ചൊല്ലില്ല  
നമ്മുടെ  ജന്മം മതിയാകുകയില്ലെങ്കിലോ
ഉദയാസ്തമയങ്ങള്‍ കാണില്ല  
എന്നിലും നിന്നിലും  നീയും ഞാനുമില്ലയോ
തിരമാലകളാല്‍ തഴുകില്ല 
എന്നുള്ളം സാഗര  നീലിമ ആകില്ലയോ
നിന്‍ നെഞ്ചില്‍ ഞാന്‍ ചായില്ല
അവിടെ  ഞാന്‍ അലിഞ്ഞു തീരില്ലയോ
നിന്നെക്കുറി ച്ചോര്‍ക്കുംപോളെല്ലാം
മനസ്സ് വിതുമ്പി വിറയ്ക്കറില്ലേ     
ഒരു നിമിഷം മറവികള്‍ മൂടിയാല്‍
എന്‍ ഹൃദയം നിലച്ചിരിക്കണമപ്പോള്‍ 
പ്രണയം നിറപ്പിച്ചു പകര്‍ന്നൊഴുകാതെ .

1 comment:

ഓണാട്ടുകരക്കാരി said...

ഇടക്കൊക്കെ പ്രണയത്തിനേം വെറുതെ ഓര്‍ക്കാം .ഒരു സുഖമാണ് .നഷ്ട സ്വപ്നങ്ങളേക്കാള്‍ സുന്ദരമാണ് ഇനിയും പൂര്‍ണമാകാത്ത പ്രണയ സ്വപ്‌നങ്ങള്‍ ..