Sunday, June 5, 2011

കുഞ്ഞുവിന്റെ ദുഃഖം


തലയ്ക്കല്‍ നിലവിളക്ക് കത്തിച്ചു തെക്കുവടക്ക്
നിരത്തി കിടത്തിയ അവരെ കണ്ടപ്പോള്‍  

                         ചുട്ട കശുവണ്ടി തൊണ്ട് തല്ലി പൊട്ടിച്ചു 
                         'കരിഞ്ഞതാണ് നീ തിന്നണ്ടാ'എന്ന് പറഞ്ഞു 
                         വായിലേക്കിടാന്‍ ഇനി ചേച്ചി പെണ്ണില്ലല്ലോ
                         എന്നായിരുന്നു മനസ്സില്‍;


കല്ല്‌ ഉള്ളില്‍ വച്ച് ഓലപ്പന്തുണ്ടാക്കി 
ഏറുപന്ത്  കളിയ്ക്കാന്‍ ഇനി അപ്പുപ്പനില്ലല്ലോ എന്നും.
                              കുഞ്ഞു ദുഖിച്ചു കൊണ്ടേ ഇരുന്നു..

1 comment:

ഓണാട്ടുകരക്കാരി said...

പൊട്ടിച്ചിതറിയ മനസ്സിന്റെ തെറിച്ചു വീണ ഒരു കഷണത്തില്‍ നിന്നൊരു മുറിവ് ..