Tuesday, May 31, 2011

നെഗറ്റീവ്


ചുണ്ട് ചുണ്ടോടു കോര്‍ക്കാന്‍ തുടങ്ങിയപ്പോള്‍
പൊഴിച്ചിട്ട പാമ്പിന്‍ പടം ഓര്‍മയില്‍ 


തിരയില്‍ നനഞ്ഞ മണ്ണില്‍
കൈകള്‍ കൂട്ടിപ്പിടിച്ചു
കൂടാരങ്ങള്‍                
മെനയുമ്പോള്‍ അങ്ങിങ്ങ്                                                                           
മുഴുമിപ്പിക്കാത്ത ആശയുമായി  

കുറെ ബ്രോയിലെര്‍  കണ്ണുകള്‍ 

പുകച്ചുരുളുകളും
ലഹരിയും നിറഞ്ഞ 
മങ്ങിയ വെളിച്ചത്തില്‍
സ്വയം മറന്നാടുമ്പോള്‍ 
 
ഭീതി നിറച്ച് ഏകാന്തത
തലകീഴായി തൂങ്ങുന്നു. 


നിശ്വാസങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍
ഓര്‍മയില്‍, കവിട്ടുന്ന അമ്മിഞ്ഞപ്പാല്‍


കണ്‍കോണുകളില്‍ ഉറഞ്ഞ നനവിനെ
സ്നേഹം  കൊണ്ട് ഒപ്പി എടുത്തപ്പോള്‍
സ്വപ്നത്തിന്റെ നിലയില്ലാക്കയം.


ഉദ്ധരിച്ച പ്രണയത്തെ  വരച്ചപ്പോള്‍
നടപ്പാതയുടെ അവസാനമുള്ള
ഒഴിഞ്ഞ ഇരിപ്പിടം ഓര്‍മയില്‍


മൌനത്തിന്റെ  വാല്‍മീകത്തിനു
മരണത്തിന്റെ തണുപ്പ്
ഓര്‍മയ്ക്ക് പുതിയ പുസ്തകത്തിന്റെ മണം
 


മരിച്ച നിഴല്‍,
ബലി ചോറിനു കാത്തിരിക്കുന്ന കാക്ക 

വ്യാക്കൂണ്‍ വിരക്തിയുടെ
ഓര്‍മകളുടെ തികട്ടല്‍
ചിറകു കരിഞ്ഞ മനസ്സിന്റെ
പനിച്ചൂടില്‍,
വൈഗയുടെ നിറചിരി .                                    

1 comment:

ഓണാട്ടുകരക്കാരി said...

വാക്കുകള്‍ മുഴുമിപ്പിക്കനാവുന്നില്ല,അവ്യക്തത നിറയെ
ചിന്തകള്‍ക്ക്,അവിടെയും ഇവിടെയും ചായുന്ന മനസ്സ് ..