Saturday, May 21, 2011

മറയ്ക്കുന്ന ഓര്‍മ്മകള്‍



ഒറ്റപ്പാളി ജനല്‍
ആട്ടം നില്‍ക്കാറായ ഊഞ്ഞാല്‍
നീളത്തില്‍ കുഴിഞ്ഞ മണ്ണ്
പുക മൂടിയ റാന്തല്‍
വാല്‍ മുറിഞ്ഞ ഗൌളി
കരിന്തിരി കത്തിയ നിലവിളക്ക്
ഈയലുകളുടെ നിമിഷ സ്വാതന്ത്ര്യം
കൊഴിഞ്ഞ മാമ്പൂ,കൂട്ടിനു-
കയ്ക്കുന്ന ‌ ഉണ്ണിമാങ്ങാ
ചുരുണ്ട തേരട്ട
ഇടവഴിയില്‍ കുറുകെ മഞ്ഞ ചേര
കുനുകുനെ കുശുമ്പു പറയും ഉറുമ്പ്‌ നിരകള്‍
തിരുവോണ തുമ്പ
പഴുത്തു ചുമന്ന തെച്ചിപ്പഴം 
ചിത്രകാരന്‍ കുഴിയാന
വിഷുക്കൈനീട്ടം-ഒറ്റനാണയം
ഇറയത്ത്‌ ഇറ്റുന്ന തൂവാനം
കടലാസു വഞ്ചികള്‍ 

ഒട്ടിച്ച തീപ്പെട്ടി പടങ്ങള്‍
ഉരുക്കുന്ന വെണ്ണ
ഉത്സവ പറമ്പിലെ ഈന്തപ്പഴം 

വിളറിയ കരിക്കട്ട ചിത്രങ്ങള്‍
പൊട്ടാസ്
കോല്‍ ഐസ്
വച്ചോ രാജ വയ്
മരച്ചീനി ഇല- മാല,
കോര്‍ത്ത ഇലഞ്ഞിപ്പൂ
കവര്ക്കുന്ന കായ ,
ഓല പ്പന്ത്......
ബാല്യം, വിസ്മയ വൈചിത്ര്യം,
ചിത്രം- അനന്തം അപൂര്‍ണം ...

2 comments:

ഓണാട്ടുകരക്കാരി said...

പറയാന്‍ ഓര്‍മ്മകള്‍ ഒരുപാടുണ്ട്,മറക്കാന്‍ തുടങ്ങിയവ ,മങ്ങിയവ കൂടുതല്‍ ..

ദിലീപ് കുമാര്‍ കെ ജി said...

ഇതില്‍ കവിതയുണ്ട് , ഉള്ളിലേക്ക് നോക്കിയാല്‍ കാണുന്നൊരു വസന്തം , ഇനിയും എഴുതൂ ....