ഞാന്‍ മൃതം
ഊഴമെത്തിയില്ല,
കാത്തിരിക്കുകയാണ്
തണുക്കുന്നുണ്ട് ,
ഒരു പച്ച വിരി മാത്രം മുകളില്‍
കൂട്ടിനാരുമില്ല ആത്മാവും ;
മുലഞെട്ടുകള്‍ വിടര്ന്നിര്യ്ക്കുന്നു
യോനീ കവാടം തുറന്നുമിരിക്കുന്നു
വാക്കുകള്‍ മുഴുമിപ്പിക്കാതെ വായും ..
മടങ്ങി ഇരിക്കുന്നു കാലുകള്‍
നിവരാന്‍ പാടാണ്
ഊഴമെത്തി
വെട്ടി ക്കീറിയ നെഞ്ചിന്‍ കൂടും
കുഞ്ഞിക്കാല്‍ ചവിട്ടേണ്ടുന്ന ഉദരവും ,
തുന്നി ചേര്‍ക്കുമായിരിക്കും,
അവയവങ്ങളില്ലാതെ
തണുപ്പിനുള്ളിലേക്ക്
എഴുന്നള്ളിപ്പ് തുടങ്ങാം
നാട്കാണലും നഗര പ്രദക്ഷിണവും
കഴിഞ്ഞിരിക്കുന്നു ,
ഓര്‍മകളുടെ അവസാന തുള്ളികള്‍,
വീഴില്ല മുഖത്തേക്ക്
ചാണക വറളിയില്‍ പുഴുങ്ങില്ല,
പൂഴിയില്‍ ശ്വാസം മുട്ടിക്കില്ല,
ജ്വലിക്കുന്ന ഫര്‍ണസ്സിലേക്ക് നിരങ്ങി ഇറങ്ങാം
നിമിഷങ്ങളില്‍ ഒരു പിടി ചാരം
ഹാ!,ഇതിനോ എനിക്ക് ജീവനും അന്നവും നല്‍കി
ഊഴമെത്തിയില്ല,
കാത്തിരിക്കുകയാണ്
തണുക്കുന്നുണ്ട് ,
ഒരു പച്ച വിരി മാത്രം മുകളില്‍
കൂട്ടിനാരുമില്ല ആത്മാവും ;
മുലഞെട്ടുകള്‍ വിടര്ന്നിര്യ്ക്കുന്നു
യോനീ കവാടം തുറന്നുമിരിക്കുന്നു
വാക്കുകള്‍ മുഴുമിപ്പിക്കാതെ വായും ..
മടങ്ങി ഇരിക്കുന്നു കാലുകള്‍
നിവരാന്‍ പാടാണ്
ഊഴമെത്തി
വെട്ടി ക്കീറിയ നെഞ്ചിന്‍ കൂടും
കുഞ്ഞിക്കാല്‍ ചവിട്ടേണ്ടുന്ന ഉദരവും ,
തുന്നി ചേര്‍ക്കുമായിരിക്കും,
അവയവങ്ങളില്ലാതെ
തണുപ്പിനുള്ളിലേക്ക്
എഴുന്നള്ളിപ്പ് തുടങ്ങാം
നാട്കാണലും നഗര പ്രദക്ഷിണവും
കഴിഞ്ഞിരിക്കുന്നു ,
ഓര്‍മകളുടെ അവസാന തുള്ളികള്‍,
വീഴില്ല മുഖത്തേക്ക്
ചാണക വറളിയില്‍ പുഴുങ്ങില്ല,
പൂഴിയില്‍ ശ്വാസം മുട്ടിക്കില്ല,
ജ്വലിക്കുന്ന ഫര്‍ണസ്സിലേക്ക് നിരങ്ങി ഇറങ്ങാം
നിമിഷങ്ങളില്‍ ഒരു പിടി ചാരം
ഹാ!,ഇതിനോ എനിക്ക് ജീവനും അന്നവും നല്‍കി
No comments:
Post a Comment