
ചിമ്മല്ലേ മിഴി ,
ഊറി ഉറയും നീരില്‍
മഴവില്ലിന്‍ ഏഴു വര്‍ണങ്ങള്‍
ചിമ്മല്ലേ കണ്ണ് ,
കാലങ്ങള്‍ ഇനിയും
ദൂരങ്ങള്‍ താണ്ടാന്‍
വൈകരുത് ...
കളഞ്ഞിടാതെ കണ്ണുനീര്‍
വിറയ്ക്കല്ലേ ,
വിതുംബല്ലേ ചുണ്ടുകള്‍
ഏങ്ങീക്കരയല്ലേ
തളര്‍ത്തല്ലേ ,ഇനിയും -
ച്ചുരത്തില്ലീ വറ്റിയ മാതൃത്വം
നിന്നെ ക്കുറിച്ച് ആയിരം സ്വപ്‌നങ്ങള്‍ .
നിറയട്ടെ സ്വപ്‌നങ്ങള്‍
തെറിപ്പിക്കൂ നീര്‍ക്കണങ്ങള്‍
പുഞ്ചിരി പൊഴിയട്ടെ ,മിഴിയില്‍ -
കിനാവുകള്‍ പെയ്യട്ടെ .
നിന്റെ ബാല്യവും കൌമാരവും-
ആ ചുമരിനുള്ളില്‍ സുരക്ഷിതമാവണം !!
ഇരുളാണ് പുറത്തു
നീണ്ട നഖങ്ങളും ,ചുവന്ന കണ്ണുകളും..
നിന്നെ കാണണ്ടാ ..
നവോഡയായി നീ പുറത്തു വരൂ ,
ഉറപ്പില്ലെനിക്ക് പെണ്ണെ
ഇരുളാണ് പുറത്ത്
തുളുമ്പാതെ തുളുമ്പിയ -
കണ്ണ് കാട്ടി നീ നല്‍കിയ
യാത്രാമൊഴി ,
തരിശ്ശാണ് ഞാനിന്നു ,
വെറുക്കല്ലേ നീയെന്റെ
ഒഴിഞ്ഞ ഉദരത്തെ .
കുഞ്ഞേ നിന്നെ ക്കുറിച്ചു -
ഞങ്ങള്‍ക്കയിരം സ്വപ്‌നങ്ങള്‍.
1 comment:
മനസ്സിനെന്തു തോന്നുന്നോ അത് പറയുന്നു ,അതില്‍ കവിതയോ സാഹിത്യമോ ഒന്നും ചിലപ്പോള്‍ കണ്ടെന്നു വരില്ല ,ഇത് എന്റെ മനസ്സ് എന്റെ മാത്രം
Post a Comment