ഒറ്റപ്പെട്ടവള്‍,
സ്വയം അനാഥ ..
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍,
ഒരു ചെറു ചലനത്താല്‍ മുങ്ങാം കുഴി ഇട്ടു -
ഞെട്ടിപ്പിടഞ്ഞു പരതുമ്പോള്‍
ഒന്ന് കൈവെള്ളയില്‍ ചുരുട്ടിപ്പിടിക്കാന്‍
കൂട്ടിനൊരു പിഞ്ചുവിരല്‍ കൂടി ഇല്ലാതിരുന്നവള്‍
നെഞ്ചിലെ ചെറുചൂടില്‍
പൂച്ചയുറക്കം നടത്തുമ്പോള്‍
ഒരു നനുത്ത സ്വപ്നത്തില്‍
അറിയാതെ മുലഞ്ഞെട്ടില്‍
കുഞ്ഞരിപ്പല്ലിന്റെ പോറലേല്‍പ്പിച്ചവള്‍
ഇന്നാ അമൃതത്തിന് ചെന്നിനായകതിന്റെ ഓര്‍മ
അമ്മയുടെ നെഞ്ചില്‍ നിന്ന് പഞ്ഞി മെത്തയുടെപതുപതുപ്പിലേക്ക്.
പുതപ്പിന്റെ നൂലിഴകളെ തഴുകി
ഉറക്കത്തെ കാത്തുകിടന്നവള്‍
നിഴലുകള്‍ കൂടി ചേര്‍ന്ന് ഉന്മതമായപ്പോള്‍
നിലവിളിയോടെ പിടഞ്ഞെഴുന്നെറ്റവള്‍
പങ്കുവയ്ക്കപ്പെട്ട സ്നേഹം നിരസിക്കപ്പെട്ടവള്‍
വിരല്‍ തുമ്പില്‍ പിടിച്ചു ഹൃദയത്തോട് സംസാരിക്കുന്നവള്‍
സ്നേഹത്തിന്റെ കുമിളയില്‍ കയറി ആകാശത്തോളം -
ഉയരുമ്പോള്‍ പാതിവഴിയില്‍ തിരസ്കരിക്കപ്പെട്ടവള്‍
ഒരു ശൂന്യതയായ് അപൂര്‍ണമായ് അവസാനം
ഒഴിഞ്ഞ ഹൃദയവുമായി എല്ലായ്പ്പോഴും

സ്വപ്‌നങ്ങള്‍ കൂടൊഴിഞ്ഞ കണ്ണുകളും
വാക്കുകള്‍ നഷ്ടമായ മൌനങ്ങളും
നിരത്തി വച്ചിരിക്കുന്നു
കൂട്ടത്തില്‍ ,താനേ കുലുങ്ങുന്ന തലയും
No comments:
Post a Comment